ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്പിച്ചു; യുവാവ് ജീവനൊടുക്കി
Sunday, September 7, 2025 4:36 PM IST
മുണ്ടക്കയം: ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് ജീവനൊടുക്കി. മുണ്ടക്കയം പുഞ്ചവയലിലുണ്ടായ സംഭവത്തിൽ കരിനിലം സ്വദേശി പ്രദീപിനെയാണ് (48) മരിച്ചനിലയിൽ കണ്ടെത്തിയത്.
പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ(37) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്.
ഞായറാഴ്ച ഇയാള്‍ സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബീനയും സൗമ്യയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)