യുവതിക്ക് മെസേജ് അയച്ച കേസ്; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
Sunday, September 7, 2025 8:26 PM IST
പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്തെന്ന പരാതിയിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ നാരായണനെയാണ് സസ്പെന്‍ഡ് ചെയ്തത്.
2022 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നപ്പോഴാണ് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയത്.
ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് ഇയാൾ മെസേജ് അയച്ച് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.