ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് തകർപ്പൻ ജയം
Monday, September 8, 2025 3:09 AM IST
കൗനസ്: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമനി പരാജയപ്പെടുത്തിയത്.
ജർമനിക്ക് വേണ്ടി സെർജി നാബ്രി, നദിയിം അമിരി, ഫ്ലോറിയൻ വിർട്സ് എന്നിവരാണ് ഗോളുകൾ നേടിയത്. ഐസാക്ക് പ്രിൻസ് ആണ് നോർത്തേൺ അയർലൻഡിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് എയിൽ ജർമനി മൂന്നാം സ്ഥാനത്തെത്തി. നിലവിൽ മൂന്ന് പോയിന്റാണ് ജർമനിക്കുള്ളത്.