കൗ​ന​സ്: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ജ​ർ​മ​നി​ക്ക് വേ​ണ്ടി സെ​ർ​ജി നാ​ബ്രി, ന​ദി​യിം അ​മി​രി, ഫ്ലോ​റി​യ​ൻ വി​ർ​ട്സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഐ​സാ​ക്ക് പ്രി​ൻ​സ് ആ​ണ് നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഗ്രൂ​പ്പ് എ​യി​ൽ ജ​ർ​മ​നി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റാ​ണ് ജ​ർ​മ​നി​ക്കു​ള്ള​ത്.