മ​ല​പ്പു​റം: കു​നി​യി​ല്‍ വാ​ദി​നൂ​റി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. കോ​ലോ​ത്തും​തൊ​ടി അ​ബ്ദു​ൾ അ​ലി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന ആ​ടു​ക​ളാ​ണ് ച​ത്ത​ത്.

ആ​ടു​ക​ളു​ടെ ദേ​ഹ​മാ​സ​ക​ലം കു​ത്തേ​റ്റ​ത് പോ​ലു​ള്ള പാ​ടു​ക​ളു​ണ്ട്. വീ​ടി​ന്‍റെ മു​റ്റ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ടു​ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വ​ര​മ​റി​ഞ്ഞ് കീ​ഴു​പ​റ​മ്പ് മൃ​ഗാ​ശു​പ​ത്രി​യി​ല്‍​നി​ന്ന് കൊ​ടും​മ്പു​ഴ വ​നം വ​കു​പ്പ് ഓ​ഫി​സ​ര്‍​മാ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ന്നാ​ല്‍ ഏ​തു​ത​ര​ത്തി​ലു​ള്ള ജീ​വി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.