അഞ്ചു സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
Monday, September 8, 2025 10:55 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും ബിഹാറിലെ എട്ട് സ്ഥലങ്ങളിലും ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.
കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.