തുർക്കിയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച് കൗമാരക്കാരൻ; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Tuesday, September 9, 2025 12:19 AM IST
അങ്കാറ: തുർക്കി നഗരമായ ഇസ്മിറിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ നടന്ന വെടിവയ്പ്പിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ 16കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷന്റെ അതേ റോഡിലാണ് പ്രതി താമസിച്ചിരുന്നതെന്നും അറസ്റ്റിനിടെ അക്രമിക്ക് പരിക്കേറ്റതായും സംഭവസ്ഥലത്ത് തുർക്കി മാധ്യമങ്ങളോട് സംസാരിച്ച ഇസ്മിർ ഗവർണർ സുലൈമാൻ എൽബൻ പറഞ്ഞു.
10 വർഷങ്ങൾക്ക് മുൻപ് പിതാവ് വാങ്ങിയ ഷോട്ട് ഗൺ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സ്റ്റേഷൻ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.