452 വോട്ടുകള്‍ നേടി; സി.പി.രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതി
Tuesday, September 9, 2025 7:31 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 452 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.
15 വോട്ടുകൾ അസാധുവായി. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
രാജ്യസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെഡിയും നാല് അംഗങ്ങളുള്ള ബിആർഎസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.