പോലീസിന് നേരെ ഗുണ്ടാ ആക്രമണം; രണ്ട് പേർ പിടിയിൽ
Tuesday, September 9, 2025 11:17 PM IST
തിരുവനന്തപുരം: പോലീസിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂരിൽ നാലു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം.
സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്. ജീപ്പിൽ കൊണ്ടുപോകുന്നതിനിടയിലും സംഘം പോലീസുകാരെ ആക്രമിച്ചു. നിരവധി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും സ്ഥലത്തെത്തുന്നത്. ഇതിനിടെയാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്.