ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയ്ക്ക് പരാജയം
Wednesday, September 10, 2025 8:00 AM IST
ക്വിറ്റൊ: 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് പരാജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോർ വിജയിച്ചത്. ഇന്നർ വലൻസിയ നേടിയ പെനാൽറ്റി ഗോളിലാണ് ഇക്വഡോർ വിജയം നേടിയത്.
സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് ലോകചാന്പ്യൻമാർ കളത്തിലിറങ്ങിയത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും സൗത്ത് അമേരിക്കൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്.
38 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. 29 പോയിന്റുള്ള ഇക്വഡോറാണ് രണ്ടാം സ്ഥാനത്തുള്ളത്. കൊളംബിയ മൂന്നാമതും യുറുഗ്വായ് നാലാമതുമാണ്. മുൻ ലോകചാമ്പ്യൻമാരായ ബ്രസീൽ അഞ്ചാം സ്ഥാനത്താണുള്ളത്.