പാ​ല​ക്കാ​ട്: പു​തു​പ്പ​രി​യാ​ര​ത്ത് യു​വ​തിയെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. മാ​ട്ടു​മ​ന്ത ചോ​ളോ​ട് സ്വ​ദേ​ശി മീ​ര (29) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി ചൊ​വ്വാ​ഴ്ച യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്നു.

രാ​ത്രി11 ഓ​ടെ ഭ​ര്‍​ത്താ​വ് അ​നൂ​പ് എ​ത്തി ഭ​ര്‍​തൃ​വീ​ട്ടി​ലേ​ക്ക് തി​രി​കെ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി. അ​നൂ​പ് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മീ​ര​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്.

പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കാ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് രാ​ത്രി അ​നൂ​പ് എ​ത്തി മീ​ര​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. രാ​വി​ലെ ഹേ​മാം​ബി​ക പോ​ലീ​സ് വി​ളി​ച്ചാ​ണ് യു​വ​തി മ​രി​ച്ച കാ​ര്യം അ​റി​യി​ക്കു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

എ​ന്തു പ്ര​ശ്‌​ന​ങ്ങ​ളെ​യും ധൈ​ര്യ​ത്തോ​ടെ നേ​രി​ട്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് മീ​ര​യെ​ന്നും അവർ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. യു​വ​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ഒ​രു കു​ട്ടി​യു​ണ്ട്. ഭ​ർ​ത്താ​വ് അ​നൂ​പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.