കസ്റ്റഡി മർദനം; കുന്നംകുളം പോലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി
Wednesday, September 10, 2025 12:54 PM IST
തൃശൂർ: കസ്റ്റഡി മർദനം നടന്ന കുന്നംകുളം പോലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ്. രാധാകൃഷ്ണന്റെ പേരിലുള്ള ഭീഷണിക്കത്താണ് സ്റ്റേഷന് സിഐയ്ക്ക് ലഭിച്ചത്.
പോലീസ് രാഷ്ട്രീയം മാറ്റിവച്ച് പ്രവര്‍ത്തിക്കണമെന്നും പോലിസിന്റെ മൂന്നാം മുറ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീഷണിക്കത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കത്തിന്റെ പിന്നില്‍ മാവോയിസ്റ്റ് നേതാക്കള്‍ തന്നെയാണോ എന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.