നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി.കെ. ഫിറോസ്: എം.വി. ജയരാജന്
Wednesday, September 10, 2025 7:32 PM IST
മലപ്പുറം: നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് മുസ്ലീം ലീഗ് നേതാവ് പി.കെ. ഫിറോസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്. ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
കെ.ടി. ജലീല്‍ തെളിവുകള്‍ അടക്കമാണ് ആരോപണം ഉന്നയിച്ചതെന്നും ഉയര്‍ന്നു വന്ന ആരോപണം അതീവ ഗൗരവതരമെന്നും ജയരാജന് വ്യക്തമാക്കി. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ഒരു യുവ നേതാവില്‍ നിന്നും പ്രതീക്ഷിക്കാത്തതെന്നും രാഷ്ട്രീയ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്നും ജയരാജന് കുറിച്ചു.
"അഴിമതിയും കൊള്ളരുതായ്മയും നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് നേതൃത്വം. പി.കെ .ഫിറോസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ഫിറോസിന് മാധ്യമങ്ങളുടെ മുന്നില്‍ ഇപ്പോള്‍ മിണ്ടാട്ടമില്ല.'-ജയരാജന് കൂട്ടിച്ചേര്‍ത്തു.