വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ
Thursday, September 11, 2025 12:34 AM IST
തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്.
ബുധനാഴ്ച രാത്രി 7.30 ഓടെ ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു പുകവലിച്ചത്.
വിമാനത്തിൽ പുകവലിച്ചതിനെതുടർന്ന് അലാറാം മുഴങ്ങിയിരുന്നു. തുടർന്ന് വിമാനമെത്തിയശേഷം ജീവനക്കാരുടെ പരാതിയെതുടർന്ന് സുരക്ഷാസേന പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.