കെ.ടി.ജലീല്‍ അല്പ്പന്; സീസണ് ടു നാളെ മുതല്‍ പി.കെ. ഫിറോസ്
Friday, September 12, 2025 11:04 PM IST
മലപ്പുറം: കെ.ടി.ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ജലീലിന്റെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസണ് വണ്‍, എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്ന സീസണ് ടു നാളെ തുടങ്ങുമെന്നും പി.കെ.ഫിറോസ് പറഞ്ഞു.
സിബിഐയില്‍ പരാതി കൊടുത്താലും തന്റെ ഒരു രോമത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല. ജലീല്‍ അല്പ്പനാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പൂക്കോട്ടൂര്‍ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ.ഫിറോസ്.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് പി.കെ.ഫിറോസും യൂത്ത് ലീഗ് ഭാരവാഹികളും മലയാളം സര്‍വകലാശാലക്കായി ഏറ്റെടുത്ത തിരൂരിലെ ഭൂമി സന്ദര്‍ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ ജലീല്‍ അഴിമതി നടത്തിയതായി ഫിറോസ് ആരോപിച്ചിരുന്നു.