സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Friday, September 12, 2025 11:09 PM IST
കാഠ്മണ്ഡു: നേപ്പാളിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കൂടിയായ സുശീല കർക്കി.
ജെൻ സി യുവാക്കളുടെ പ്രക്ഷോഭത്തിനു പിന്നാലെയാണ് നേപ്പാളിൽ മറ്റൊരു രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
സംഘർഷത്തിനിടെ 15000 ത്തോളം പേർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. അതിൽ 200 പേരെ പിടികൂടി.