ഏഷ്യാകപ്പ് ക്രിക്കറ്റ്: ഒമാനെതിരെ പാക്കിസ്ഥാന് ജയം
Friday, September 12, 2025 11:47 PM IST
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് ജയത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒമാനെതിരെ 93 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാക്പട സ്വന്തമാക്കിയത്.
സ്കോർ: പാക്കിസ്ഥാൻ 160/7, ഒമാൻ 67/10 (16.4). പാക്കിസ്ഥാൻ ഉയർത്തിയ 160 റണ്‍സ് ചേസ് ചെയ്ത ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സിന് ഔള്‍ഔട്ടായി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ 160/7 എന്ന സ്കോറില്‍ ഒതുങ്ങി.
വിക്കറ്റ് കീപ്പര്‍ ബാറ്റർ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ചുറി (43 പന്തില്‍ 66) നേടി. മൂന്ന് വിക്കറ്റ് വീതവുമായി ഷാ ഫൈസലും ആമിര്‍ കലാമും ഒമാനായി തിളങ്ങി. 161 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഒമാൻ കാര്യമായ ചെറുത്തുനിൽപ്പ് നടത്താതെ കീഴടങ്ങി.
ഹമ്മദ് മിര്‍സയാണ് (23 പന്തില്‍ 27) ടോപ് സ്കോറർ. മൂന്ന് താരങ്ങൾക്കു മാത്രമെ ഒമാന്‍ നിരയിൽ രണ്ടക്കം കണ്ടുള്ളൂ. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സൈം അയൂബ്, സുഫിയാന് മുഖീം, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാന് വിജയമൊരുക്കിയത്.