മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Wednesday, September 17, 2025 12:53 AM IST
ചെന്നൈ: അമിതവേഗതയിലെത്തിയ ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം വനഗരയിലാണ് സംഭവം.
കാർ മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് അപകടമുണ്ടാക്കി. രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തിയ നാട്ടുകാർ കാർ തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
തിരുവേർകാട് സ്വദേശിയായ ശ്രീനിവാസൻ (33) എന്നയാളാണ് വാഹനമോടിച്ചതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.