കാ​സ​ർ​ഗോ​ഡ്: പ​തി​നാ​റു​കാ​ര​നെ ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ (എ​ഇ​ഒ) ഉ​ള്‍​പ്പെ​ടെ ഒ​ൻ​പ​തു പേ​രെ അ​റ​സ്റ്റു ചെ​യ്തു. സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

കേ​സി​ല്‍ പ്ര​തി​യാ​യ മു​സ്ലിം ലീ​ഗ് നേ​താ​വ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ വെ​ട്ടി​ച്ച് ഒ​ളി​വി​ല്‍​പോ​യി. മു​സ്ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് തൃ​ക്ക​രി​പ്പൂ​ര്‍ വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി സി​റാ​ജു​ദീ​നാ​ണ് (46) പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

ബേ​ക്ക​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പ​ട​ന്ന സ്വ​ദേ​ശി വി.​കെ. സൈ​നു​ദ്ദീ​ന്‍(52), പ​ട​ന്ന​ക്കാ​ട്ടെ റം​സാ​ന്‍ (64), റെ​യി​ല്‍​വേ ക്ല​റി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ പി​ലി​ക്കോ​ട് എ​ര​വി​ൽ ചി​ത്ര​രാ​ജ് (48), വ​ള്‍​വ​ക്കാ​ട്ടെ കു​ഞ്ഞ​ഹ​മ്മ​ദ് (55), ച​ന്തേ​ര​യി​ലെ അ​ഫ്സ​ല്‍ (23), തൃ​ക്ക​രി​പ്പൂ​ര്‍ പൂ​ച്ചോ​ലി​ലെ നാ​രാ​യ​ണ​ന്‍ (60), തൃ​ക്ക​രി​പ്പൂ​ര്‍ വ​ട​ക്കേ കൊ​വ്വ​ലി​ലെ റ​യീ​സ് (30), സു​കേ​ഷ് വെ​ള്ള​ച്ചാ​ല്‍ (30), ചീ​മേ​നി​യി​ലെ ഷി​ജി​ത്ത് (36) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

എ​ട്ടു​മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 2023 മു​ത​ല്‍ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കു​ട്ടി​യെ വീ​ട്ടി​ല്‍​വ​ച്ചും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യും പീ​ഡ​ന​ത്തി​നി​രി​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വ് ച​ന്തേ​ര പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യെ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.