ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​യ​ഞ്ചാം ജ​ന്മ​ദി​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​റി​ൽ എ​ത്തു​ന്ന മോ​ദി ‘സ്വ​സ്ത് നാ​രി സ​ശ​ക്ത് പ​രി​വാ​ർ’, ‘എ​ട്ടാ​മ​ത് രാ​ഷ്ട്രീ​യ പോ​ഷ​ൻ മാ​ഹ്’ എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്ത് തു​ട​ക്കം കു​റി​ക്കും.

കൂ​ടാ​തെ, ഗ്രാ​മ​ങ്ങ​ളി​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്ക് മാ​തൃ-​ശി​ശു ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യു​ള്ള ‘സു​മ​ൻ സ​ഖി ചാ​റ്റ്ബോ​ട്ടി​നും ആ​ദി ക​ർ​മ്മ​യോ​ഗി അ​ഭി​യാ​ൻ പ്ര​കാ​രം ഗോ​ത്ര മേ​ഖ​ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ആ​ദി സേ​വ പ​ർ​വ്’ പ​ദ്ധ​തി​യും ധാ​റി​ൽ 2,150 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പി​എം മി​ത്ര പാ​ർ​ക്കി​നും പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി മാ​തൃ വ​ന്ദ​ന യോ​ജ​ന പ്ര​കാ​രം 10 ല​ക്ഷം സ്ത്രീ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് നേ​രി​ട്ട് തു​ക കൈ​മാ​റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.