തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി (94) കാ​ലം ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.50-നാ​യി​രു​ന്നു അ​ന്ത്യം.

1930 ഡി​സം​ബ​ർ 13ന് ​പാ​ലാ​യി​ലെ വി​ള​ക്കു​മാ​ടം ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി​യു​ടെ ജ​ന​നം. ബ​ന്ധു​മി​ത്രാ​ദി​ക​ൾ പി​ന്നീ​ട് കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി​യി​ലേ​ക്കു കു​ടി​യേ​റി. 1956 ഡി​സം​ബ​റി​ൽ ത​ല​ശേ​രി രൂ​പ​ത​യ്ക്കു​വേ​ണ്ടി റോ​മി​ലാ​യി​രു​ന്നു പൗ​രോ​ഹി​ത്യ​ സ്വീ​ക​ര​ണം.

1973-ൽ ​മാ​ന​ന്ത​വാ​ടി രൂ​പ​ത രൂ​പം​കൊ​ണ്ട​പ്പോ​ൾ 43-ാം വ​യ​സി​ൽ പ്ര​ഥ​മ​ മെ​ത്രാ​നാ​യി. സു​ദീ​ർ​ഘ​മാ​യ 22 വ​ർ​ഷം​കൊ​ണ്ട് രൂ​പ​ത​യെ ആ​ത്മീ​യ - സാ​മൂ​ഹ്യ​വ​ള​ർ​ച്ച​യി​ലേ​ക്കു ന​യി​ച്ചു. 1995-ൽ ​താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഇ​ട​യ​നാ​യി. 1996 ഡി​സം​ബ​ർ 18ന് ​തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മ​നം. 2007 മാ​ർ​ച്ച് 18ന് ​മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​നു ചു​മ​ത​ല​ക​ൾ കൈ​മാ​റി.

സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി ആ​റു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. കാ​രി​ത്താ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​ഞ്ഞൂ​റി​ല​ധി​കം സി​സ്റ്റ​ർ​മാ​രു​മാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്രി​സ്തു​ദാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടി.