ബെ​യ്ജിം​ഗ്: ചൈ​ന മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഢി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

മ​ലേ​ഷ്യ​യു​ടെ ജു​നൈ​ദി ആ​രി​ഫ്-​റോ​യ് കിം​ഗ് യാ​പ് സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക്ക്-​ചി​രാ​ഗ് സ​ഖ്യം തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 24-22,21-13.