ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ
Wednesday, September 17, 2025 4:01 PM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യൻ സഖ്യം പ്രീക്വാർട്ടറിലെത്തിയത്.
മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ് സഖ്യത്തെയാണ് സാത്വിക്ക്-ചിരാഗ് സഖ്യം തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 24-22,21-13.