കൊ​ല്ലം: കൊ​ട്ടി​യ​ത്ത് എം​ഡി​എം​എ‍​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. അ​യ​ത്തി​ൽ സ്വ​ദേ​ശി അ​രു​ൺ മ​ധു, പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ശ​ര​ത് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് 11.78 ഗ്രാം ​നി​രോ​ധി​ത ല​ഹ​രി വ​സ്തു​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും മു​ഖ​ത്ത​ല, തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന ല​ഹ​രി ഇ​ട​പാ​ടു​കാ​രാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 40,000 രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു എ​ത്തി​ച്ചു​ന​ൽ​കി​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.