പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി
Wednesday, September 17, 2025 7:57 PM IST
ആലപ്പുഴ: പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. ബംഗളൂര് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം പുറത്ത് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം
നടക്കുന്നതിനിടെയാണ് ഇവർ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചത്.
എറണാകുളത്ത് നിന്നാണ് കുട്ടികൾ ട്രെയിനിൽ ബംളൂരുവിലേക്ക് പോയത്. ബംഗളൂര് റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ വന്നിറങ്ങുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ പോലീസ് വിവരങ്ങൾ തിരക്കുകയും തുടർന്ന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. വിദ്യാർഥികളെ വൈകാതെ നാട്ടിൽ എത്തിക്കും.