അനിശ്ചിതത്വങ്ങൾ നീങ്ങി; പാക്കിസ്ഥാൻ-യുഎഇ മത്സരം ഉടൻ, പാക്കിസ്ഥാൻ ബാറ്റ് ചെയ്യും
Wednesday, September 17, 2025 8:57 PM IST
ദുബായ്: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ നീങ്ങി. ഏഷ്യാകപ്പിലെ പാക്കിസ്ഥാൻ-യുഎഇ മത്സരം ഉടൻ ആരംഭിക്കും.
മത്സരത്തിലെ ടോസ് നടന്നു. പാക്കിസ്ഥാൻ മാറ്റണമെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ഇന്ത്യൻ സമയം ഒൻപതിന് തുടങ്ങും.
ഇന്ത്യയ്ക്കെതിരായ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന് ഇറങ്ങുന്നത്. സൂഫിയാൻ മൊഖീം ഫഹീം അഷ്റഫും പുറത്തായപ്പോള്‍ ഖുഷ്ദില്‍ ഷായും മുഹമ്മദ് ഹാരിസും പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ഒമാനെതിരെ കളിച്ച ടീമില്‍ യുഎഇയും ഒരു മാറ്റം വരുത്തി. ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് യുഎഇയുടെ പ്ലേയിംഗ് ഇലവനിലെത്തി.