തൃ​ശൂ​ർ: സി​റ്റി എ​സി​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​നെ സ്ഥ​ലം മാ​റ്റി. ഏ​ഴു​വ​ർ​ഷം മു​ന്പ് പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സി​ഐ ആ​യി​രു​ന്ന സ​മ​യ​ത്തെ ക​സ്റ്റ​ഡി​മ​ർ​ദ​ന പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് സ്ഥ​ലം​മാ​റ്റ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പാ​ല​ക്കാ​ട് നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. കെ.​ജി. സു​രേ​ഷാ​ണ് പു​തി​യ സി​റ്റി എ​സി​പി.