പാലക്കാട് ചന്ദ്രനഗറിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി
Thursday, September 18, 2025 11:17 PM IST
പാലക്കാട്: ചന്ദ്രനഗറിൽ വിദ്യാർഥിയെ കാണാതായതായി പരാതി. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പോലീസ് കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുന്നുകയാണ്.
കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കണ്ടു കിട്ടുന്നവർ അറിയിക്കേണ്ട നമ്പർ 9497987148, 9497980607.