സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ഉണ്ണി മുകുന്ദന് ക്യാപ്റ്റൻ
Sunday, September 21, 2025 11:22 PM IST
കൊച്ചി: നവംബറില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന് ഉണ്ണി മുകുന്ദന് നയിക്കും. കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ കേരള സ്ട്രൈക്കേഴ്സ് 2014ലും 2017ലും സിസിഎല്ലിൽ റണ്ണേഴ്സപ്പായിരുന്നു.
കേരള സ്ട്രൈക്കേഴ്സിന്റെ സഹ ഉടമയായ രാജ്കുമാർ സേതുപതിയാണ് ഉണ്ണി മുകുന്ദനെ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ക്രിക്കറ്റിനോടുള്ള ഉണ്ണി മുകുന്ദന്റെ പാഷൻ തന്നെയാണ് ഉണ്ണിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാജ്കുമാര് സേതുപതി പറഞ്ഞു.
ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതു മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാൾ, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ട് ഭാഷാചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.