ദു​ബാ​യ്: ഏ​ഷ്യാക​പ്പ് ക്രി​ക്ക​റ്റി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​വു​മാ​യി ഇ​ന്ത്യ. സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് ഇ​ന്ത്യ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 18.5 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 39 പ​ന്തി​ല്‍ 74 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ശു​ഭ്മാ​ന്‍ ഗി​ല്‍ 28 പ​ന്തി​ല്‍ 47 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ 19 പ​ന്തി​ല്‍ 30 റ​ണ്‍​സു​മാ​യി തി​ല​ക് വ​ര്‍​മ​യും 7പ​ന്തി​ല്‍ 7 റ​ണ്‍​സു​മാ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും പു​റ​ത്താ​കാ​തെ നി​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ അ​ഭി​ഷേ​ക്-​ശു​ഭ്മാ​ന്‍ ഗി​ല്‍ സ​ഖ്യം 9.5 ഓ​വ​റി​ല്‍ 105 റ​ൺ​സ​ടി​ച്ച​ശേ​ഷ​മാ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്.

അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലി​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ 17 പ​ന്തി​ല്‍ 13 റ​ണ്‍​സെ​ടു​ത്ത് വി​ജ​യ​ത്തി​ന​രി​കെ പു​റ​ത്താ​യ​ത് നി​രാ​ശ​യാ​യി. സ്കോ​ര്‍ പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ല്‍ 171-5, ഇ​ന്ത്യ 18.5 ഓ​വ​റി​ല്‍ 174-4.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​യ്ക്കാ​യി​രു​ന്നു വി​ജ​യം.