കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ജം​ഗ​ഷ​നി​ൽ സ്കൂ​ട്ട​റി​ൽ ടി​പ്പ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചേ​വാ​യൂ​ര്‍ സ്‌​നേ​ഹ​ദീ​പം ലൈ​ബ്ര​റി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​യ്ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി കെ ​ടി മു​ബൈ​റാ​ണ് (40) മ​രി​ച്ച​ത്.

തൊ​ണ്ട​യാ​ട് ജം​ഗ്ഷ​ൻ ഫ്‌​ളൈ ഓ​വ​റി​നു താ​ഴെ സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ലാ​ഴി ഭാ​ഗ​ത്തു നി​ന്ന് തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ൽ ക​യ​റി മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് മു​ബൈ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് റോ​ഡി​ല്‍ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ര്‍ ലോ​റി ക​യ​റി​യി​റ​ങ്ങി. ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍ പി.​കെ ശി​ബി​ലി​യു​ടെ പേ​രി​ല്‍ മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു.

ദീ​ര്‍​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന മു​ബൈ​ര്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി ഡ്രൈ​വ​ര്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പി​താ​വ്: കെ.​ടി കു​ഞ്ഞോ​യി. മാ​താ​വ്: പ​രേ​ത​യാ​യ ആ​യി​ഷ. ഭാ​ര്യ: ഫ​ര്‍​സാ​ന. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് സ​യാ​ന്‍, മു​ഹ​മ്മ​ദ് ഇ​ഹ്സാ​ന്‍, ആ​യി​ഷ.