ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ മത്സരം സമനിലയിൽ
Monday, September 22, 2025 1:29 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
സൂപ്പർ താരം എർലിംഗ് ഹാലണ്ടാണ് സിറ്റിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ആഴ്സണലിന് വേണ്ടി ഗബ്രിയേൽ മാർട്ടിനല്ലിയാണ് ഗോൾ സ്കോർ ചെയ്തത്. 90+3ാം മിനിറ്റിലാണ് മാർനല്ലി ഗോൾ നേടിയത്.
മത്സരം സമനിലയായതോടെ ആഴ്സണലിന് 10 പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് ഏഴ് പോയിന്റുമായി.