ഇരട്ട ഗോളുകളുമായി ഫെറാൻ ടോറസ്; ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
Monday, September 22, 2025 3:00 AM IST
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സലോണയ്ക്ക് വേണ്ടി ഫെറാൻ ടോറസ് രണ്ട് ഗോളുകളും ഡാനി ഓൾമോ ഒരു ഗോളും നേടി. ടോറസ് 15,34 എന്നീ മിനിറ്റിലും ഓൾമോ 62-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സയ്ക്ക് 13 പോയിന്റായി. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ബാഴ്സലോണ.