മയക്കുമരുന്ന് വില്‍പ്പന; യുവാവ് കരുതല്‍ തടങ്കലിൽ
Monday, September 22, 2025 3:37 AM IST
തിരുവനന്തപുരം: മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിനെ പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. അമ്പലത്തറ പരവന്‍കുന്ന് റാഫി മന്‍സിലില്‍ സദക്കത്തലിയെ (26) ആണ് കരുതല്‍ തടങ്കലിലാക്കിയത്.
എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
ജയില്‍വാസത്തിനുശേഷം വീണ്ടും മയക്കുമരുന്ന വില്‍പ്പന തുടരുകയായിരുന്ന സദക്കത്തലിയെ സമൂഹത്തിന് ദോഷകരമായ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിനാണ് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവു പ്രകാരം അറസ്റ്റു ചെയ്തത്. പൊഴിയൂര്‍, പൂന്തുറ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.