കെ.ജെ.ഷൈനിന് എതിരായ സൈബര്‍ ആക്രമണം; ഷാജഹാന്റെ വീട്ടിൽ റെയ്ഡ്
Monday, September 22, 2025 10:38 PM IST
തിരുവനന്തപുരം: കെ.ജെ.ഷൈനിന് എതിരായ സൈബർ ആക്രമണക്കേസ് അന്വേഷണം വേഗത്തിലാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി കെ.എം.ഷാജഹാന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പോലീസും ഒപ്പമുണ്ട്.
യൂട്യൂബ് ചാനലിലൂടെ ഷൈനെയും വി.എൻ. ഉണ്ണികൃഷ്ണൻ എംഎല്‍എയും അധിക്ഷേപ്പിച്ച് വീഡിയോയിട്ടു എന്നായിരുന്നു കെ.ജെ. ഷൈനിന്റെ പരാതി. നേരത്തെ കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.
ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഒന്നാം പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സി.കെ.ഗോപാലകൃഷ്ണൻ ഒളിവിലാണ്.