ആലുവയിലെ സ്കൂളിൽ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികൾക്ക് ദേഹാസ്വാസ്ഥ്യം
Wednesday, September 24, 2025 10:40 PM IST
ആലുവ: സ്കൂളിലെ ലാബിൽ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം.
കെമിക്കല്‍ വാതകം ശ്വസിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെയും അധ്യാപികയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.