തി​രു​വ​ന​ന്ത​പു​രം: കെ.​എം. ഷാ​ജ​ഹാ​ൻ അറസ്റ്റിൽ. സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

ചെ​ങ്ങ​മ​നാ​ട് എ​സ്എ​ച്ച്ഒ ആ​ക്കു​ള​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് കെ.​എം. ഷാ​ജ​ഹാനെ​ അറസ്റ്റ് ചെയ്തത്. ഷൈ​ൻ ന​ൽ​കി​യ കേ​സി​നെ കു​റി​ച്ച് ഷാ​ജ​ഹാ​ന്‍ അ​ധി​ക്ഷേ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ഫ്ഐ​ആ​റി​നെ കു​റി​ച്ച് സ്‌​ത്രീ​യു​ടെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു ഷാ​ജ​ഹാ​ന്‍ വീ​ഡി​യോ ചെ​യ്ത​ത്. തുടർന്ന് ഷൈൻ വീണ്ടും പരാതി നൽകുകയായിരുന്നു.