യോഗേഷ് ഗുപ്തയെ മാറ്റി; ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി
Thursday, September 25, 2025 10:59 PM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. നിധിൻ അഗർവാളാണ് പുതിയ ഫയർഫോഴ്സ് മേധാവി.
വനിതാ എസ്ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട എസ്പി വി.ജി.വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജി സ്ഥാനത്ത് നിന്നും ഇൻഫോർമേഷൻ കമ്യൂണിക്കേഷൻ വിഭാഗത്തിലേക്കാണ് മാറ്റം.
ഇൻഫർമേഷൻ കമ്യൂണിക്കേഷൻ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുൽ ദേശ്മുഖിനെ തൃശൂർ കമ്മീഷണറായി നിയമിച്ചു. ആർ.ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
അഡീഷണൽ എക്സൈസ് കമ്മീഷണർ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എഐജിയായി നിയമിച്ചു. കെ.എൽ.ജോൺകുട്ടിയെ ക്രൈംബ്രഞ്ച് എസ്പിയായി നിയമിച്ചു.