മുസ്ലീം ലീഗിന്റെ ഗാസ ഐക്യദാര്‍ഢ്യ സമ്മേളനം; വി.ഡി.സതീശന് വിട്ടുനിന്നു
Thursday, September 25, 2025 11:51 PM IST
കൊച്ചി: മുസ്ലീം ലീഗ് സംഘടിപ്പിച്ച ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ സതീശന്റെ പേരും ഉണ്ടായിരുന്നു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സമ്മേളനം ഐയുഎംഎല്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പലസ്തീന് അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ് മുഖ്യാതിഥിയായി.
ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന് അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണെന്നും ഇന്ന് രാജ്യം ഭരിക്കുന്നവര്‍ അത് മറന്നിരിക്കുകയാണ്.
ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ലെന്നും എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.