സോനം വാംഗ് ചുകിനെ മാറ്റിയത് ജോധപുരിലേക്ക്; നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്തെന്ന് വിശദീകരണം
Saturday, September 27, 2025 2:42 AM IST
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സംഘർഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാംഗ് ചുകിനെ രാജസ്ഥാനിലെ ജോധ്പുരിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് നിലനിൽക്കുന്ന പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സോനത്തെ ജോധ്പുർ ജയിലിലേക്ക് മാറ്റിയതെന്നാണ് അധികൃതർ അറിയിക്കുന്നത്. ലഡാക്കിൽ പ്രതിഷേധവുമായി രംഗത്തെത്തിയ സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച ചർച്ച നടത്തും.
സോനം വാംഗ് ചുകിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഘടനകളുമായി ആഭ്യന്തര മന്ത്രാലയം ചർച്ചയ്ക്ക് തയാറായിരിക്കുന്നത്. എന്നാൽ വിഷയത്തിൽ സോനം വാംഗ് ചുകുമായി ആഭ്യന്തര മന്ത്രാലയം ചർച്ചയ്ക്ക് തയാറായിട്ടില്ല.