സീബ്രാ ക്രോസിംഗുകള്‍ ശാസ്ത്രീയമായി നിര്‍ണയിച്ച സ്ഥലത്താണോയെന്ന് ഉറപ്പാക്കണം: ഹൈക്കോടതി
Saturday, September 27, 2025 4:16 AM IST
കൊച്ചി: റോഡിലെ സീബ്രാ ക്രോസിംഗുകള്‍ ശാസ്ത്രീയമായി നിര്‍ണയിച്ച സ്ഥലത്താണുള്ളതെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
പ്രധാന നഗരങ്ങളിലെ സീബ്രാ ക്രോസിംഗുകൾ ശരിയായ വിധമാണെന്ന് ഉറപ്പാക്കാനാണു നിർദേശിച്ചിരിക്കുന്നത്. ട്രാഫിക് ലൈറ്റുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ബാധകമാക്കണമെന്നും നിര്‍ദേശിച്ചു.
ട്രാഫിക് ഐജി, ട്രാൻസ്പോർട്ട് കമ്മീഷണര്‍, പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാനായി ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 23ന് മൂന്ന് ഉദ്യോഗസ്ഥരും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.