റായ്പുരിൽ ഫാക്ടറി കെട്ടിടം തകർന്ന് ആറ് മരണം
Saturday, September 27, 2025 6:02 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ ഫാക്ടറി വളപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് തൊഴിലാളികൾക്കു ദാരുണാന്ത്യം.
കൂറ്റൻ ഇരുന്പ് ചട്ടം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു. റായ്പുരിലെ സിലാത്ര ഇൻഡസ്ട്രിയൽ മേഖലയിൽ ഗോദാവരി സ്റ്റീൽസിലാണ് അപകടം.
ഒരുഡസനിലധികം തൊഴിലാളികൾ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ദേവേന്ദ്രനഗറിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.