വാംഗ്ചുക്കിനെ പോലീസ് കൈകാര്യം ചെയ്തത് ക്രമിനലിനെപ്പോലെയെന്ന് ഭാര്യ
Saturday, September 27, 2025 7:14 AM IST
ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെ ക്രമിനലിനെപ്പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ ഗീതാഞ്ജലി ആംഗ്മൊ പറഞ്ഞു.
വാംഗ്ചുക്കിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എച്ച്ഐഎഎലിന്റെ (ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്, ലഡാക്ക്) സഹസ്ഥാപകകൂടിയായ ഗീതാഞ്ജലി പറഞ്ഞു. അദ്ദേഹത്തെ ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും മോശം രൂപമാണിത്. ഒരു കാരണവുമില്ലാതെ, അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണു പിടികൂടിയത്- ആംഗ്മൊ കൂട്ടിച്ചേർത്തു. വാംഗ്ചുകിനെതിരായ ആരോപണങ്ങളിൽ ടെലിവിഷൻ ചാനലിൽ സംവാദം നടത്താൻ കേന്ദ്രസർക്കാർ പ്രതിനിധികളെ വെല്ലുവിളിക്കുകയും ചെയ്തു.