ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്
Saturday, September 27, 2025 7:28 AM IST
കൊല്ലം: ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ യോഗത്തിൽ പങ്കെടുക്കും. ഇന്ന് ചേരുന്ന പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗത്തിൽ തദേശ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച വിലയിരുത്തലുണ്ടാകും.
സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തേക്കും. സംസ്ഥാന നേതാക്കൾക്കിടയിൽ തന്നെ എയിംസ് സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. എയിംസ് ആലപ്പുഴയിൽ തന്നെ വേണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആവശ്യം.
ഇതുകൂടാതെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നേരത്തെ ആരംഭിച്ചിരുന്ന മിഷൻ കേരള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും.