ലാലീഗ: ജിറോണ-എസ്പാന്യോൾ മത്സരം സമനിലയിൽ
Saturday, September 27, 2025 7:34 AM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോളിലെ ജിറോണ-എസ്പാന്യോൾ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല.
മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ ഇരു ടീമിലെയും താരങ്ങൾക്ക് സാധിച്ചില്ല. ജിറോണയിലെ എസ്റ്റാഡി മോൺടിലിവി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മത്സരം സമനിലയായതോടെ എസ്പാന്യോളിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് എസ്പാന്യോൾ. ജിറോണയ്ക്ക് മൂന്ന് പോയിന്റാണുള്ളത്.