ലഡാക്കിൽ സമവായ നീക്കവുമായി കേന്ദ്രം; പ്രതിഷേധക്കാരുമായി ഇന്ന് ചർച്ച നടത്തും
Saturday, September 27, 2025 7:42 AM IST
ലേ: ലഡാക്കിലെ പ്രതിഷേധക്കാരുമായി കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തും. സംവരണ പരിധി ഉയർത്തുന്നതടക്കം നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയാറെന്ന് കേന്ദ്രം അറിയിച്ചേക്കും.
അതേ സമയം, സംസ്ഥാനപദവിയിലും സ്വയംഭരണാവകാശത്തിലും ഉടൻ മറുപടി നൽകിയേക്കില്ല. സോനം വാംഗ്ചുക്കിന്റെ അറസ്റ്റിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കും. എതിർശബ്ദത്തെ രാജ്യവിരുദ്ധതായി മുദ്രകുത്തുന്നു. സർക്കാർ ഭയന്നുപോയെന്ന് കോൺഗ്രസ്, തൃണമൂൽകോൺഗ്രസ്, നാഷണൽ കോൺഫറൻസ് പാർട്ടികൾ പാർട്ടികൾ ചൂണ്ടിക്കാട്ടി.
ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായാണ് ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. പ്രാരംഭ ചര്‍ച്ചയാണെന്നും തുടര്‍ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.