തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മ​ക​ൾ ഡോ. ​മാ​ല​തി ദാ​മോ​ദ​ര​ൻ(87) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശാ​സ്ത​മം​ഗ​ലം ലെ​യി​നി​ലു​ള്ള വീ​ട്ടി​ല്‍ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു അ​ന്ത്യം. ഡോ. ​എ.​ഡി. ദാ​മോ​ദ​ര​ന്‍ ആ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: സു​മം​ഗ​ല, ഹ​രീ​ഷ് ദാ​മോ​ദ​ര​ന്‍. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ.​എം. രാ​ധ, ഇ.​എം. ശ്രീ​ധ​ര​ന്‍, ഇ.​എം. ശ​ശി.