ബസില്‍ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍
Saturday, September 27, 2025 10:06 AM IST
തൃശൂര്‍: ബസില്‍ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാര്‍. വെള്ളിയാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് സംഭവം,
തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ജോലി ആവശ്യത്തിന് വരുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് ബസ് പുറപ്പെട്ടു. യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍-കുന്നംകുളം റുട്ടില് ഓടുന്ന ജോണീസ് ബസ് ജീവനക്കാരാണ് അവസരോചിതമായ ഇടപെടലിലൂടെ രക്ഷകരായത്. മുണ്ടൂര്‍ സ്വദേശിനിയാണ് യുവതി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു.