ഥാർ ജീപ്പ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; അഞ്ച് പേർമരിച്ചു
Saturday, September 27, 2025 10:15 AM IST
ന്യൂഡൽഹി: ഗുരുഗ്രാമിൽ നിയന്ത്രണം നഷ്ടമായ ഥാർ ജീപ്പ് ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച്പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.
പുലർച്ചെ 4:30 ഓടെ ഹൈവേയുടെ എക്സിറ്റ് നമ്പർ ഒൻപതിന് സമീപമാണ് സംഭവം. ഉത്തർപ്രദേശിൽ നിന്നും ഗുരുഗ്രാമിലേക്ക് പോയ ആറുപേർ പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു യുവാക്കളും മൂന്ന് യുവതികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
നാലുപേർ സംഭവസ്ഥലത്തുവച്ചു മരിച്ചു. ബാക്കിയുള്ള രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ നില ഗുരുതരമാണ്.