കായംകുളത്ത് നാലര വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റിൽ
Saturday, September 27, 2025 10:40 AM IST
ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റിൽ. നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.
ഒരാഴ്ച മുൻപായിരുന്നു സംഭവം. കുഞ്ഞിന്റെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലുള്ളത്. പൊള്ളലേറ്റ കുഞ്ഞുമായി അമ്മ ആശുപത്രിയിലെത്തിയപ്പോൾ സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഭർതൃമാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. അമ്മ ഉപദ്രവിച്ചെന്ന് കുഞ്ഞും മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ യുവതിയും ഭർതൃമാതാവും തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ സിഡബ്ല്യുസി റിപ്പോർട്ട് തേടിയിട്ടുണ്ട്.